ജനപ്രിയ പോസ്റ്റുകള്‍‌

2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

നാലു  കഥകൾ
                                                                   1
                                            തെളിയിച്ചേ തെളിയിച്ചേ 

ആൾകൂട്ടം :  അത് പറ്റത്തില്ലന്ന്... സത്യമായിട്ടും പറ്റത്തില്ല. 41  ദിവസമുണ്ടെന്ന്‌..
സ്ത്രീകൾ   :  സമരം ചെയ്യും സമരം ചെയ്യും കേറും  വരെയും സമരം ചെയ്യും..
ആൾകൂട്ടം :  41 ൽ  ഒരു 28  വരും അതിൽ 6 - 7 ദിവസം... അയ്യേ  അത് ഓർക്കാനും                           കൂടി വയ്യ.. അയ്യേ.. അതോണ്ടല്ലേ ഞങ്ങൾ പറയുന്നേ പറ്റത്തില്ലന്ന്
സ്ത്രീകൾ :   സമരം ചെയ്യും സമരം ചെയ്യും മരണം   വരെയും സമരം ചെയ്യും..
ആൾകൂട്ടം:  എന്നാ  പിന്നെ ആ ശുദ്ധിയില്ലാത്ത ദിവസങ്ങളൊഴിച്ചു ബാക്കി        
                           ദിവസങ്ങളുടെ  ...കാര്യം....
സ്ത്രീകൾ :  (കൂടുതൽ ശക്തിയോടെ)  സമരം ചെയ്യും സമരം ചെയ്യും                                                   കേറും  വരെയും സമരം ചെയ്യും..
ആൾകൂട്ടം: എന്റമ്മോ ആ ബാക്കി ദിവസങ്ങൾ എവിടെവേണേലും കേറിക്കോ സ്ത്രീകൾ :  (അമ്പരപ്പ് + കുശുകുശുപ്പ്)
സ്ത്രീകൾ :  (അത്യാഹ്ലാദം ) വിജയിച്ചേ വിജയിച്ചേ ഞങ്ങടെ സമരം വിജയിച്ചേ
                        വിജയിച്ചേ വിജയിച്ചേ ഞങ്ങടെ സമരം വിജയിച്ചേ...

   (പ്രതിധ്വനി :6 -7  ദിവസം അശുദ്ധിയാണെന്നു തെളിയിച്ചേ തെളിയിച്ചേ )

                                                                 2

                                           ഹായ് ഹായ് ഹായ്

ഓഫീസ്;

  : എന്താ സാറെ രാവിലെ തന്നെ ഒരു ക്ഷീണവും ഉറക്കം തൂങ്ങല്മൊക്കെ..
  : അത് പിന്നെ ഏതു പറയാനാ  വീട്ടിൽ കുറെ  പണിയൊക്കെ ഉണ്ടായിരിന്നു ..
    തുണിയലക്കണം ,വീട് വൃത്തിയാക്കണം ,കുട്ടികളുടെ  നോക്കണം,ഭക്ഷണം           വെക്കണം അങ്ങനെ ഏതൊക്കെ ചെയ്യണം..
  :  അതെന്താ സാറേ മിസിസ്  എവിടെ പോയി , വീട്ടിൽ പോയോ..
  : അവളെങ്ങും പോയില്ല, അവിടെ തന്നെയുണ്ട്..
  : പിന്നെന്തുപറ്റി,,
  : അവൾക്കു മറ്റേതാടോ.. തീണ്ടാരി..
  : അതിനെന്താ  സാറെ..
  : അയ്യേ അശുദ്ധിയല്ലേ അശുദ്ധി..അന്നേരം അവൾ അലക്കുന്ന  ഡ്രസ്സ്                            നമ്മളിടാമോ.. അവളുവെക്കുന്ന  ഭക്ഷണം നമ്മള് കഴിക്കാമോ.. അതൊന്നും           ഓർക്കനുകൂടി    എനിക്ക് വയ്യ..
  ; ആണോ...ഹോ .. എന്നാൽ  പിന്നെ സാറു തന്നെ ചെയ്താൽ മതിയേ  എല്ലാം..
  : അവൾക്കാണെങ്കിൽ വീട്ടിലെ പണിയൊന്നും എടുക്കാൻ                                                 കഴിയാത്തതുകൊണ്ട് നല്ല വിഷമമൊക്കെയുണ്ട്..
  : പിന്നെ സാറെ ഒരു  സംശയം നമ്മളു വെക്കുന്നത് അവർക്കു കഴിക്കാമോ..
  : അതു കുഴപ്പമില്ല..നമുക്ക് .അശുദ്ധിയില്ലല്ലോ.
  :  ഓ നമ്മുടെ ഒരു ഭാഗ്യം..
  : പിന്നെ താൻ ഈ ഫൈലൊക്കെ കൊണ്ട് തങ്കമണീടെ ടേബിൾ കൊണ്ട്                            വെക്കു ഏതെല്ലാം കൂടി നോക്കാൻ  എനിക്ക് വയ്യ..
  : അയ്യോ സാറെ  തങ്കമണിസാറു അഞ്ചാറുദിവസതേക്ക് ലീവാ..അതും ലീവ്             വിത്ത് പേ ...
  : അതെന്താടോ ..
 :  സാറു ഇപ്പോപറഞ്ഞില്ലേ അതുപോലെ തന്നെയാണ് മുകളിലത്തെ സാറും               പറഞ്ഞത്..അശുദ്ധിയെന്നോ മറ്റോ..തങ്കമണി സാറു  നോക്കുന്ന                                     ഫൈലൊന്നും സാറിന് ഒന്ന് തൊടാൻ പോലും പറ്റില്ലത്ര.. അപ്പൊ തന്നെ                   കൊടുത്തു ലീവ്..പാവം മാഡം സങ്കടപെട്ടാപോയതു...
  :  നന്നായി.. ശെരിയാ ഈ അശുദ്ധിയുള്ളവരുടെ കൂടെയിരുന്ന്  എങ്ങനെ                     ജോലി     ചെയ്യുമല്ലേ....എന്നാൽ പിന്നെ ഇതും  ഞാൻ തന്നെയങ്ങോട്ടു...

ഫോൺ;

   : ഡി .. നീ ഇന്നാള് പറഞ്ഞ സിനിമ  ഇന്നല്ലേ .. അത് എപ്പൊഴാണെന്നാ                           പറഞ്ഞെത്.
  : അത് രാവിലെ പത്തരക്കാണ്..അതിനു നീ ഇന്നു  ക്ലാസ്സിൽ വരുന്നില്ലേ..
  : ഇല്ലെടി ..അഞ്ചാറുദിവസം ലീവല്ലെ.. അശുദ്ധി...അശുദ്ധി..
  : ഓ ,, ഫുൾ അറ്റന്റൻഡ്‌സും പിന്നെ ലീവും .അല്ലെ...ദൈവമേ നമുക്ക്                         ഇതൊന്നും ഇല്ലല്ലോ..
  : എടി നീ സമയം കിട്ടുമ്പോൾ  ആ വേദപുസ്തകമൊന്നു മറിച്ചു  നോക്കു                  ചിലപ്പോ അതിലുമുണ്ടാകും..
  : നോക്കാം നോക്കാം..എന്നാലും ആ സുധാകരൻ സാറ്                                                        അശുദ്ധിയുള്ളവരൊന്നും എന്റെ ക്ലാസ്സിൽ ഇരിക്കേണ്ട എന്നുപറഞ്ഞപ്പോ..
 :  ശെരിയാ അപ്പൊ എന്റെ കണ്ണ് നിറഞ്ഞുപോയി..
 :  എടി കള്ളി അത് സന്തോഷംകൊണ്ടല്ലേ..എന്തൊരു ബൊറാടി...
     അങ്ങേരുടെ ഒരു   ക്ലാസ്..

    (തീണ്ടാരി; 6-7  ദിവസം.....പെണ്ണുങ്ങൾ :ഹായ് ഹായ് ഹായ്....)

                                                       
                                                    മൗനം 

സ്ത്രീകൾ : ഗുരോ ഞങ്ങൾ ഭയങ്കര ഒരു സമരത്തിലാ...ഞങ്ങൾക്ക് വേണ്ട                                      ഉപദേശങ്ങൾ അങ്ങ് തരണം..
ഗുരു          : (ശ്രദ്ധിച്ചു  കേൾക്കുന്നു )
സ്ത്രീകൾ : ഗുരോ ഞങ്ങൾക്ക് അവിടെ എത്രയും പെട്ടെന്ന് കേറിയേപറ്റൂ..
                       അങ്ങയുടെ എല്ലാവിധ പിന്തുണയും വേണം..
ഗുരു           :(വീണ്ടും ശ്രദ്ധ)
സ്ത്രീകൾ : അങ്ങ് ഞങ്ങളെ പിന്തുണക്കില്ലേ ഗുരോ....
ഗുരു           :(ധ്യാനം )
സ്ത്രീകൾ : (വളരെ പ്രേതിക്ഷയോടുകൂടി ഗുരുവിനെ നോക്കിയിരിക്കുന്നു )
ഗുരു           :ഭക്തസോദരിമാരെ നിങ്ങൾ  നിങ്ങളുടെഅടുത്തുള്ള                                                          ആരാധനാലയങ്ങളിൽ എല്ലാദിവസവുംപോയി പ്രാർഥിക്കാറുണ്ടോ
സ്ത്രീകൾ : ഉണ്ട് ഗുരോ (എല്ലാവരും ഒരേ താളത്തിൽ )
ഗുരു           :നിങ്ങൾ കുറച്ചു ദൂരത്തൊക്കെ ആണെങ്കിലും എല്ലാ പ്രധാനപ്പെട്ട                                ആരാധനാലയങ്ങളിലും നിങ്ങള്ക്ക് കഴിയും വിധം പോയി                                          പ്രാർഥിക്കാറുണ്ടോ..
സ്ത്രീകൾ : ഉണ്ട് ഗുരോ (എല്ലാവരും ഒരേ ശബ്ദത്തിൽ  )
ഗുരു           :നമ്മുടെ ദൈവങ്ങളുടേതായി വരുന്ന എല്ലാ സീരിയലുകളും ഒരു                                മുടക്കവും കൂടാതെ വളരെ ഭക്തിയോടു കൂടെ കാണാറുണ്ടോ..
സ്ത്രീകൾ : ഉണ്ട് ഗുരോ (വീണ്ടും അതേ താളവും ഈണവും )
ഗുരു           :(വീണ്ടും ധ്യാനം )
സ്ത്രീകൾ : (വീണ്ടും പ്രേതിക്ഷ)

ഗുരു          : ഇതെല്ലാം  ചെയ്തിട്ടും നിങ്ങളുടെ ജീവിതദുരിതത്തിനു ഏതെങ്കിലും                       കുറവുണ്ടായോ..
സ്ത്രീകൾ: (ഭയങ്കരമായ ആലോചനയിൽ )
ഗുരു          :ഇന്നു  ഈ നിമിഷം വരെ ഏതെങ്കിലും കുറവുണ്ടായോ...
സ്ത്രീകൾ: ഇല്ല ഗുരോ...(ഒരുമിച്  എങ്കിലും പതിഞ്ഞ താളത്തിൽ )
ഗുരു          : ഇനി അവിടെ കൂടി പോയിട്ട് അതിനു ഏതെന്കിലും                                                       മാറ്റമുണ്ടാവുമെന്നു തോന്നുന്നുണ്ടോ
സ്ത്രീകൾ: (പരസ്പരം നോക്കുന്നു..കുശുകുശുക്കുന്നു)
ഗുരു          : ഭക്തസോദരിമാരെ പറയൂ...
സ്ത്രീകൾ: എങ്കിലും ഗുരോ.. അവിടെകൂടിയൊന്നു..
ഗുരു          :(കണ്ണുകളടക്കുന്നു...മൗനം)

                                                                     4

                                                                 ജനനം

                      ആ വേദിയിലപ്പോൾ വാക്കുകൾ തീതുപ്പുകയായിരിന്നു ആശയസംഘട്ടനങ്ങൾ,  നെടുനീളൻ ഉന്ദരണികൾ , കീഴ്വഴക്കങ്ങൾ , ആര്ഷഭാരതസംസ്കാരം  അങ്ങനെ അങ്ങനെ..
രണ്ടുഭാഗത്തുനിന്നും കയ്യടികളും ആർപ്പുവിളികളായും പ്രതിഷേധങ്ങളും പ്രോത്സാഹനങ്ങളും ആ ചർച്ചക്കു കൊഴുപ്പുകൂട്ടികൊണ്ടിരിന്നു..
കണികളെല്ലാം ആവേശഭരിതയിരിന്നു..
ഇന്നിവിടെ ഒരു തീരുമാനമുണ്ടാകും...തീർച്ച..

അതാ അവിടേക്കു ആ കാണികളുടെ ഇടയിൽ നിന്നും ഒരു സാധാരണക്കാരൻ  കേറിവരുന്നു.ക്ഷീണിച്ച മുഖവുമായി അത്ര തിളക്കമില്ലാത്ത ഉടുപ്പിട്ട ഒരു മധ്യ വയസ്കൻ ..ഒരു നാല്പതുനാല്പത്തഞ്ചു വയസ്സുപ്രായം...
"എനിക്കും ഒരു കാര്യം പറയാനുണ്ട്..."
ശ്ശെടാ ഇയാളിപ്പോ എവിടുന്ന് വന്നു.. രണ്ടുകൂട്ടരും പരസ്പരം നോക്കി
പിന്നെ കാണികളെ നോക്കി.. അവരെപ്പോഴും ആവേശഭരിതർ തന്നെ..
കയ്യിൽ ചരടില്ല  കാവിമുണ്ടുമല്ല അപ്പൊ പിന്നെ.. ചിലപ്പോ..
ഇടതുഭാഗം നേതാവ് പറഞ്ഞു.. "പേടിക്കേണ്ട നിങ്ങൾ ധൈര്യമായി പറഞ്ഞോളൂ..
മറുഭാഗം നേതാവിന്റ കണ്ണിൽ അഗ്നിസ്പുലിംഗം ..
"താൻ  മാത്രം തീരുമാനിച്ചാൽ മതിയോ...എന്നാലിതാ  ഞാനും അനുവാദം കൊടുത്തിരിക്കുന്നു , പേടിക്കേണ്ട നിങ്ങൾ ധൈര്യമായി പറഞ്ഞോളൂ "
കണ്ണിലെ അഗ്നി കെടുത്തിയിട്ടു അണികളിലേക്കു ഒരു ഗംഭീരനോട്ടമെറിഞ്ഞു
നേതാവിന്റെ കഴിവിനെയോർത്തു രോമാഞ്ചപുളകിരാതായി അണികൾ..

അയാൾ മെല്ലെ മൈക്ക് കയ്യിലെടുത്തു..
രണ്ടുപക്ഷവും  കാണികളും നിശബ്ദമായി കാതോർത്തു..
 "അവിടേ സ്ത്രീകളെ കേറ്റരുത്  എന്ന് മാത്രമല്ല, അവിടേക്കു അടുപ്പിക്കുക പോലും ചെയ്യരുത്..."

ഹേയ് ഹേയ് ... ഒരു വശത്തു..ആർപ്പുമേളം...കയ്യടികൾ...ചെണ്ടവാദ്യങ്ങളുടെ നിലക്കാത്ത ശബ്‌ദകോലാഹലങ്ങൾ..

അയാൾ തുടർന്നു  "മൂന്നുവശവും കെട്ടിയടച്ച ഇരുട്ടുമുറിയിൽ എല്ലാം അറിയുന്ന ദൈവം ഇരിക്കുന്നുണ്ടെന്നു കരുതിയിട്ടോ അവിടെ ചെന്നാൽ മോക്ഷം കിട്ടുമെന്നോ കരുതിയിട്ടല്ല ഞാൻ അങ്ങനെ പറഞ്ഞത് ."

മറുഭാഗത്തുനിന്നു അതെ കയ്യടി അതെ ആർപ്പുവിളികളും..

വീണ്ടും അയാൾ " ഒരു യാത്രക്ക് ഒരുങ്ങുമ്പോൾ ഞാനും വന്നോട്ടെയെന്നു ഭാര്യ ചോദിക്കാത്ത ഒരേ ഒരു ലക്‌ഷ്യം ആയിരിന്നു അത് ഇനിയിപ്പോ അതുകൂടി ഇല്ലാത്തവരുതെന്ന് കരുതിയാണ് "
'നന്ദി'
എത്രയും പറഞ്ഞിട്ട് അയാൾ ആ ജനക്കൂട്ടത്തിലേക്കിറങ്ങി മെല്ലെ നടന്നു,,
അയാളുടെ കൂടി കാണികൾ കുറച്ചുപേർ മെല്ലെ ഒരു ജാഥയായി നീങ്ങി..
ഇതാ  ഇവിടെയൊരു നേതാവ് ജനിച്ചിരിക്കുന്നു ...









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ