ജനപ്രിയ പോസ്റ്റുകള്‍‌

2018, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

എന്റെ അറിവിൽപെട്ട ഒരു ഗുരുസ്വാമിയുണ്ട് ....
ആൾക്ക് മറ്റു ദൈവങ്ങളോടൊന്നും അത്ര താല്പര്യം പോരാ  പക്ഷെ അയ്യപ്പസ്വാമിടെ ഭയങ്കര ഭക്തനാണ്സമി  കഴിഞെട്ടേയുള്ളു ബാക്കിയെല്ലാം..
കുറഞ്ഞത് ഒരു 30 തവനെയൊക്കെ മല കയറിയിട്ടുണ്ടാകും ..
ഈ വിധിയൊക്കെ കേട്ട് ആകെ വിഷമിച്ചിരിക്കുയായിരിക്കും സാമി ഒന്ന് വിളിച്ചു ചോദിച്ചുകളയാം എന്ന് കരുതി..
"സാമി ഇത്തവണ യുവതികൾക്കും മലകേറാ മെന്നാണല്ലോ പറയുന്നത്..."
പതിവുപോലെ നിറഞ്ഞചിരിയോടെ സാ മി തുടങ്ങി,,
അതിനെന്താടാ മക്കളെ അവരും പോയി തൊഴേട്ടെടാ അവരുടെ നല്ല പ്രായത്തിൽ  നമ്മുടെ അയ്യപ്പൻസ്വാമിയെ..ഒന്നുമില്ലേലും എത്രയും നാൾ നമ്മളെക്കാൾ നേരെത്തെ എഴുനേറ്റു നമുക്ക് വ്രതമെ ടുക്കാൻ സഹായിച്ച നമ്മൾ മല  കേറുമ്പോൾ നമ്മുടെ കുട്ടികളെയും വയസ്സായ മാതാപിതാക്കളെയും അവരെല്ലടാ പൊന്നുപോലെ നോക്കിയത്..ഇത്തവണ അവര് പോട്ടെടാ കുറച്ചുവര്ഷം അവര് പോട്ടെ മനംനിറയെ അയ്യപ്പനെ കണ്ടു തൊഴുത്തുവരട്ടെ,,
നമുക്ക് കറച്ചുനാളേക്കു  മാറി നിൽക്കാം..ഇനി പോകണമെന്നുണ്ടെങ്കിൽ കന്നിഅയ്യപ്പന്മാര് പോട്ടെ...
അപ്പൊ കുറച്ചു തിരക്കും കുറക്കാം അവര് മാത്രമാണെങ്കിൽ ഇപ്പോ  ഉള്ള സൗകര്യത്തിൽ  നിന്നും ഒരുപാട് പരിഷ്‌കാരോം വേണ്ടിവരില്ല..
"അപ്പൊ സാമി ഈ 41 ദിവസം വൃത ത്തിന്റെ കാര്യമൊക്കെ കുറെ പേര് പറയുന്നുണ്ടല്ലോ .."
അതിനെന്താ കുഴപ്പോം ആണുങ്ങൾക്ക് 41 ദിവസം എടുക്കാമെങ്കിൽ പെണ്ണുങ്ങള്ക്ക് 410 ദിവസം എടുക്കാം അത്രെയും മനക്കരുത്തുണ്ടാവർക്ക്...പിന്നെ ആർത്തവം ഹരിഹരസുധന് ഏതു ആർത്തവം...എല്ലാമറിയുന്ന സാമി എവിടെകിടക്കുന്നു..
നമ്മളെവിടെകിടക്കുന്നു..പിന്നെ  പുലിയും കാടും ഏതായാലും പുലികാടിറങ്ങിവന്നു
നമ്മുടെ പെണ്ണുങ്ങളെ പീഡിപ്പിക്കാൻ പോകുന്നില്ല ആ വക പുലികളോക്കെ നാട്ടിലല്ലേയുള്ളു..
ഇനി അഥവാ വന്നാൽ തന്നെ അതിനല്ലേ നമ്മുടെ സാമി .. സാമി കാത്തോളും അവരെ..
ഒന്ന് ആലോചിച്  നോക്കിയേ  നമ്മുടെ അമ്മയും ഭാര്യയും പെൺമക്കളും നാത്തൂന്മാരുമൊക്കെ ഒന്നിച്ചു മാലയിട്ടു കറുപ്പണിഞ്ഞു കെട്ടിടുത്തു നഗ്നപാദരായി കാടും മലയും കേറി ശരണം വിളിച്ചു  18 പടികേറി അയ്യപ്പനെ തൊഴുത്തുനിൽക്കുന്ന കാഴ്ച..
നമ്മളനുഭവിച്ച ആ അനുഭവിയ്‌മുണ്ടല്ലോ അതവർക്കുകൂടി വേണ്ടേ..
ഒരു കോടതിവിധിയോടെയും അകമ്പടിയില്ലാതെ നമ്മളുതന്നെ എത്രയോ നേരത്തെ ചെയ്യേണ്ട കാര്യമായിരുന്നു ഇതു..എപ്പോ സ്വാമി തന്നെ  അതിനും നിവർത്തി ഉണ്ടാക്കി തന്നിരിക്കുന്നു..
50 വയസ്സ് ആയുസ്സെത്താത്തവരോടും രോഗിആയിപോകുന്നവരോടും
ഇല്ലാത്ത ആചാരത്തിന്റെ പേരിൽ നമ്മളെത്തിനു ഈ ക്രൂരത കാണിക്കുന്നു
10 വയസ്സിൽ കാണുന്ന പരിമിതമായ  കാഴ്ചെക്കാൾ 50 ആരുടേങ്കിലും കൈ പിടിച്ചു കേറുന്നതിനേക്കാൾ പൂർണ അറിവുംആരോഗ്യമുള്ളപ്പോ അവര് മല  കേറട്ടെ..
ഞാൻ പറഞ്ഞിട്ടുണ്ട് എനിക്ക് അറിയാവുന്ന കുറച്ചു ഭക്തകളോട് അവർക്കു പോകണമെന്നുണ്ടെങ്കിൽ കെട്ട്  നിറക്കാൻ വേറെ ആളെ നോക്കണ്ടാന്നു...
എത്രയും പറഞ്ഞു സാ മി നിർത്തി...

ഇത്രയോ  ഉള്ളു കാര്യം...എത്ര സിംപിൾ ആയി കാര്യം പറഞ്ഞു ഇതിനാണ് ഈ പുകില് മൊത്തം...എജ്ജാതി പുരോഗമനം സാമി  ..well Said...

2018, ഒക്‌ടോബർ 7, ഞായറാഴ്‌ച

വന്നു വന്നു FB  നോക്കണേ പാറ്റാത്ത  അവസ്ഥയായോ എന്റെ അയ്യപ്പ..
ഫുൾടൈം അയ്യപ്പനെ രെക്ഷിക്കു ശബരിമല രെക്ഷിക്കുന്നു പറഞ്ഞു...
രാഹുലോ പന്തളം രാജകുടുംബമോ  (ഏതു രാജ്യം ഏതു രാജാവാവ്) കണ്ഠരോ മന്ദരോ പിന്നെ കുറെ ആർത്തവമില്ലാതെ പ്രസവിക്കുന്ന കുലസ്ത്രീകളോ അങ്ങനെ ആരാണ്ടെക്കൊയോ കുറേയെണം...
അതും നമ്മുടെ സുക്കറണ്ണന്റെ FB ഇലിട്ടു തകർക്കുവാ..
അങ്ങേരാണെങ്കിൽ നല്ല ഒന്നന്നര  എത്തിയ്സ്റ്റും..
അണ്ണൻ ഇതുവല്ലതും  അറിയുന്നുണ്ടൊവോ..

പ്രളയം ഒന്ന് നക്കിത്തുടച്ചുപോയിട്ടു രണ്ടുമാസം തികച്ചയില്ല..
അന്ന് ഈ പറഞ്ഞ ദൈവങ്ങളൊന്നും വന്നു ഒരുത്തനെയും(ഒരുത്തിയേയും) രക്ഷിക്കുന്ന ഒരു പടവും നമ്മളു  കണ്ടില്ലേ..കുറെ മീന്പിടുത്തകരും പട്ടാളോം പൊലീസും നാട്ടുകാരും ഫ്രീക്കന്മാരുംകൂടി എല്ലാത്തിനെയും പൊക്കിയെടുത്തു  കരയിലിട്ടു..
ആ സൂക്കേട് മാറികിട്ടിയപ്പോ ദാണ്ടെ വരുന്നു എല്ലാ ദൈവങ്ങളും കൂടി വീണ്ടും..

ആർത്തവം ഉള്ളതുകൊണ്ട് മാത്രം ഫ്യൂസായി പത്തുമാസം ചുമന്നു ഡോക്ടറോ വയറ്റാട്ടിയോ നഴ്‌സോ ആരൊക്കൊയോ ചേർന്ന് അമ്മേടെ കാലിനിടയിൽനിന്നു വലിച്ചെടുത്തു അമ്മിഞ്ഞയും കുടിച്ചു എത്രയും വലുതായപ്പോ നിനക്കൊക്കെ ആ ചോര ഭയങ്കര അശുദ്ധിയായിപോയല്ലേ
ബ്ളഡി മല്ലൂസ്...നിനക്കൊക്കെ ഏതു സുപ്രീംകോടതി ഏതു ഭരണഘടന ഏതു നവോന്ഥാനം ഏതു നാരായണഗുരു അല്ലെ...

എന്റെ പൊന്നു കൂട്ടുകാരെ നിങ്ങള് കഴ്ട്ടപെട്ടു  കെട്ടുനിറയൊക്കെയായി 41 ദിവസത്തെ വ്രതം  എടുത്തു തൊഴാൻ  പോയത് യുവതികളെ കാണുമ്പോൾ ബ്രെഹ്മചര്യം പോകുന്ന ആളെ തന്നെയോ..ഒരാളെ മോശമാക്കുന്നതിനും ഒരു പരിധിയൊക്കെയില്ലേ ബ്രോസ്..
പിന്നെ കോടതി വിധി,,
എല്ലാം അറിയുന്ന അയ്യപ്പസാമി തന്നെ SC  ജഡ്ജിമാരെകൊണ്ട് എഴുതിച്ച ഇ വിധി തിരുത്തിക്കാൻ നിങ്ങള് ഈ നാമജപ (ചിലയിടുത്തു പരീക്ഷകാരം മൂത്തു മുണ്ടുപൊക്കൽ ) സമരമൊക്കെ നടത്തുന്നത് ശെരിയാണോ..(സമവായമാണ്)
അയ്യപ്പ ഈശ്വരനേക്കാൾ വലുതോ രാഹുൽ ഈശ്വർ ദൈവത്തിനറിയാം...

ഈ പോസ്റ്റ് പോസ്റ്റിയത് നാളെ  കേരള ചരിത്രത്തിൽ ഈ അശ്ളീലസമരാഭാസം രേഖപ്പെടുത്തുമ്പോൾ എവിടെയായിരുന്നു എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കുമ്പോൾ ഭരണഘടനയോടൊപ്പം സുപ്രീം കോർട്ടിന്‌ഒപ്പം എന്ന് എനിക്ക് തന്നെ ബോദ്ധ്യേപെടാൻ വേണ്ടിയാണു..
ഉണർന്ന ഹിന്ദുസുഹൃത്തുക്കൾ ഷെമിക്കുക...

NB : ഈ മല്ലുഹിന്ദുസ് അത്ര പോരാ..നിങ്ങൾക്ക് തീരെ ചരിത്രബോധമില്ലാതെപോയല്ലോ..
48ഇൽ കുറച്ചുക്കൂടി മൂത്ത  ഹിന്ദുസ്..ബിര്ളാഹൗസിലെ പുല്തകിടിയിലിട്ടു ഒരൊരാളെ പൂശിയില്ലെ അതിങ്ട് എടുക്ക്യാ നേരെ SC യിലേക്ക് ചെല്ലുക 1..2 ..3 ..4.. ട്ടപെട്ടപ്പെന്നു പൊട്ടിക്കുക..പറ്റുമെങ്കിൽ  ക്ലിഫ്‌ഹൗസിലും  ഒന്ന് കേറി ഒന്നുരണ്ടെണ്ണം അവിടെയും പൊട്ടിച്ചേക്കുക അല്ലപിന്നെ..




2017, ജൂലൈ 19, ബുധനാഴ്‌ച

ചിലപ്പോ  ഇങ്ങനനെയായിക്കൂടെ  സംഭവിച്ചിട്ടിട്ടുണ്ടാകുക ...

പ്രശസ്ത  നാടന് ഇരയായ നടിയോട് അനിഷ്ടം തുടങ്ങിയിട്ടു കാലം കുറച്ചായി
പിന്നെ കുടുംബകലഹം ,വിവാഹമോചനം,രണ്ടാം കല്യാണം,തീരാത്ത വിവാദങ്ങൾ അങ്ങനെയങ്ങനെ അനിഷ്ടമങ്ങു കൂടിക്കൂടി വന്നു..
പിന്നെ നടനൊരു  പുരുഷനാണല്ലോ,പോരാത്തതിന് മലയാള സിനിമേലെ പ്രേതാപിയും ,എല്ലാ സംഘടനേലും മെംബെര്ഷിപ്പും ഉണ്ട്(കടകളും ഡി-സിനിമാസുമൊക്കെ തല്ലിപൊളിക്കുന്ന ചേട്ടന്മാരുടെ പ്രതേക ശ്രെദ്ധക്ക്  ഒന്നുമില്ലായ്മയിൽ നിന്നും കഷ്ടപ്പെട്ട് വിയർത്തുതന്നെ ഉണ്ടാക്കിയതാണ് എല്ലാം,അല്ലാതെ ആരും തളികയിൽവെച്ചു കൊടുത്തതല്ല)
അങ്ങനെയുള്ള എനിക്കെതിരെ ഇന്നലെ സിനിമയിൽ വന്ന  പീറപെണ്ണ് നിൽക്കുന്നോ..വിടില്ല ഞാൻ (അനിഷ്ടം മെല്ലെ പ്രതികാരത്തിലേക്കു വഴിമാറുന്നു )
അങ്ങനെയിരിക്കെ നടൻ അൽപ്പം തരികിടയൊക്കെയുള്ളവനും സർവോപരി കുറെ സിനിമാക്കാരുടെ ഡ്രൈവറുമൊക്കെയായിട്ടുള്ള നമ്മുടെ പൾസറേ  കണ്ടുമുട്ടുന്നു..
ഏതോ ഒരു സ്വാകാരസംഭാഷണത്തിൽ നടിയെപ്പറ്റിയും സംസാരിക്കുന്നു,ഒട്ടുമിക്ക ആണുകളെപോലെതന്നെ പൾസറും " അവളെയൊക്കെ എനിക്കറിയാം സാറെ എന്റെയൊപ്പോമൊക്കെ എത്ര വന്നിട്ടുള്ളതാ "എന്നങ്ങോട്ടു തള്ളുന്നു ,നടന്മാരുടെ അടുത്ത്  നമ്മള് മോശമാവാൻ പാടില്ലല്ലോ.
കേട്ട പാതി കേൾക്കാതെ പാതി നടന്റെ മനസ്സിൽ ബൾബ് കത്തുന്നു..( എന്നാലും അതൊരു ഒന്നന്നര ബൾബായി  പോയി..)
പൾസറും നടിയുംതമ്മിൽ ഭയങ്കര ഇരിപ്പുവശമാണെന്നു തെറ്റിദ്ധരിച്ച നടൻ; എടാ പൾസറേ നീ ഇങ്ങനെ എല്ലാ കാലത്തും ആരാന്റെയും വണ്ടിയും ഓടിച്ചുകഴിയേണ്ടവനാണോ നിനക്കുവേണ്ടേ  ഒരു നല്ലകാലം.നീ  ഇനി അങ്ങനെ ഒരു അവസരത്തിൽ ഒരു ഒളിക്കാകാമെറ വെച്ച് അതങ്ങോട്ടു ഷൂട്ട് ചെയ്യ് .. നിനക്ക് എത്ര പണം വേണമെന്നങ്ങുപറഞ്ഞാൽ മതി.നമ്മളു മൂന്നുപേരല്ലാതെ വേറെ ആരും അറിയതുമില്ല..
ഇപ്പൊ ബ ള്ബുകത്തിയത് പള്സറിന്റ തലയിൽ ..
പൾസർ:അത് ഞാനേറ്റു ആശാനേ..
അല്ലേലും പൾസറിനൊക്കെ എന്തു നോക്കാൻ ..
താനൊരു കോടിപതിയാവുന്നതും മോഹിച്ചു നടന്ന പള്സറിന് കാര്യങ്ങളൊന്നും ഒത്തു വരുന്നില്ല..
അതിനിടയ്ക്കാണ് പള്സറിന്റെ നെഞ്ചിൽ ഇടിത്തീപോലെ ആ വർത്തയെത്തിയത്.നടി വിവാഹം കഴിക്കാൻ  പോകുന്നു..അതും ഒരു തെലുഗനെ ..ഇനി എങ്ങാനും ആന്ദ്രേൽ പോയി തെലുഗാൻമാരുടെ തല്ലുകൊള്ളണോ അതോ മല്ലൂസ് തന്നെ മതിയോ..മല്ലൂസ് തന്നെ മതി കാരണം പോലീസ് പിടിച്ചു കൈവിലങ്ങാനും ഇട്ടാൽ അപ്പൊ തുടങ്ങും അവനെ എങ്ങോട്ടു വീട് ഞങ്ങള് ശെരിയാക്കി തരാമെന്നു പറഞ്ഞു ബഹളം അതിനുമുൻപ്‌ മുഖമുയർത്തി നോക്കുകയോ നട്ടെല്ല് നിവർത്തിനിൽക്കുകയോ കമാണ് ഒരു അക്ഷരം മിണ്ടുകയോ ചെയ്യില്ല...അതോണ്ട് ഇവിടെ  തന്നെ ആയിക്കളയാം ഓപ്പറേഷൻ..
പറ്റിയ അവസരം.. നടി  ഒറ്റയ്ക്ക് കാറിൽ ലൊക്കേഷനിലേക്ക്ഡ്രൈവർ നമ്മുടെ സ്വന്തം നന്പൻ ..കൂടെ കുറെ അലവലാതികളെയും കൂട്ടി..അവന്മാര് എന്തേലും നക്കാപ്പിച്ച കൊടുക്കാം..(നക്കാപ്പിച്ച മീൻസ് ലക്ഷങ്ങൾ )..
അങ്ങനെ ഓപ്പറേഷൻ കഴിഞ്ഞു നടിയെ "സുരക്ഷിതമായി തന്നെ " ഒരു സംവിധായകന്റെ വീട്ടിലുമുന്പിൽ തന്നെ ഇറക്കിവിട്ടു..അല്ലേൽ ഇനി വേറെ ആരെങ്കിലും തട്ടിക്കൊണ്ടുപോകുകയോ..നടി കൈ കാണിക്കുന്ന വണ്ടി വല്ല പോലീസ് ജീപ്പോ ആകാതിരിക്കുകയോ ചെയ്യണമല്ലോ..)
താനൊരു കോടിപതിയായെന്നു ഉറപ്പിച്ചു  പൾസറും പിന്നെ  കൂട്ടുകാരും പിരിയുന്നു..
പിന്നെയാണ് കഥയിലെ മാരക ട്വിസ്റ്റ് ..
നടി പരാതികൊടുക്കുന്നു..ആദ്യം ഡ്രൈവറെ പോക്കുന്നു ..അലവലാതികളെ പൊക്കുന്നു പിന്നെ കോടതിയിൽ കേറി പൾസറേ പൊക്കുന്നു..
ഫ്ലാഷ്ന്യൂസ്.. ചാനൽചർച്ച..രാഷ്‌ടീയക്കാർ..എന്നുവേണ്ട ആകെക്കൂടി ഒരു ബഹളമയം..
കാര്യങ്ങളൊക്കെ നമ്മുടെ മറ്റേ നടനുമറിയുന്നു ..പൾസർ ദ്രോഹി നീ എന്നെ ചതിച്ചല്ലോടന്നു മനസ്സിൽ  പറയുന്നു..
ഫസ്റ്റ് മൂവ് - നോ ഫർതർ  കോൺടാക്ട് വിത്ത് പൾസർ
സെക്കന്റ് -സംഭവത്തെ കഠിനമായി അപലപിക്കുന്നു
തേർഡ് - ഞാനൊന്നും അറിഞ്ഞില്ലേയെന്ന ഭാവം
ചെറിയൊരു ഗാപ്..
ജയിലിൽ നിന്ന് പള്സറിന്റെ ആദ്യ അറിയിപ്പ്;എന്നെയും കൂട്ടുകാരെയും ഊരിത്തരണം പിന്നെ പറഞ്ഞ പൈസയും.
റിപ്ലൈ;നീ എന്നോട് നുണപറയുഞ്ഞു..ഇങ്ങനല്ല ഞാൻ പറഞ്ഞത്..നോ ഡീൽ ..
രണ്ടാം അറിയിപ്പ്:എന്നാൽ  എനിക്കിനി ഒന്നും നോക്കാനില്ല ഞാൻ എല്ലാം എല്ലാരോടും വിളിച്ചു പറയും
റിപ്ലൈ :നോ റിപ്ലൈ ..
നടന് ഉള്ളൊന്ന്‌കാളി ..ആരോടുപറയും ..പിന്നെ ആത്മാർത്ഥ സുഹൃത്തായ സംവിധായകന്റെ അടുത്തേക്ക്..മുടിഞ്ഞ ആലോചന..
സംവി : ഏതു ഈ ഭൂമിലിപ്പോ നമുക്ക് മൂന്നുപേർക്ക് മാത്രമല്ലെ അറിയൂ..(മൂന്നാമൻ -നമ്മുടെ നടന്റെ മാനേജർ )
നടൻ;സത്യമായിട്ടും അതെ ..
സംവി :എന്നാൽ ഒരു വഴിയുണ്ട് ,ഇനി അവൻ വിളിക്കുമ്പോൾ ഡ്രൈവർകൊണ്ട് ഉടപ്പിക്കണം ..എന്നെ വിളിച്ചാൽ ഞാനും പറയേണ്ടത് പറഞ്ഞേക്കാം അത് റെക്കോർഡ് ചെയ്യുകയും വേണം..
(ബാക്കി നമ്മൾ കേട്ട ഫോൺ സംഭാഷണവും പരാതിയും പക്ഷെ പൾസറിന്റെ ആദ്യ വിളിമുതൽ നമ്മുടെ പോലീസിന്റ  ജയിലിനാണെന്നുള്ള  ബോധം ആലോചനക്കാർക്കുമുണ്ടായില്ല ,ഫലം ആ പരാതിയിൽ FIR ഉം ഇല്ല ,ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ അതിന്റെ ഫുൾ ടേപ്പ് പോലീസ് അങ്ങോട്ട് കേൾപ്പിച്ചു )
ചർച്ച conclusion ; ഏറ്റവും കൂടിപ്പോയാൽ പൾസറുമായി ബന്ധമുണ്ടെന്ന് പറഞ്ഞു ഒരു അറസ്റ്റും കസ്റ്റഡിയും ..അത് പിന്നെ നമുക്ക് നല്ല കാശിറക്കി ഒരു വക്കിലെനെയിറക്കി വാദിച്ചാൽ ഗൂഢാലോചനക്കേസിൽ നിന്നൊക്കെ പുഷ്പം പോലെ ഊരാം .(ദേ ഈ  മുകളിൽ പറഞ്ഞ സീൻ ഇപ്പോ ലൈവ് ആയി ഓടിക്കൊണ്ടിരിക്കുന്നതാണെ )
പക്ഷെ നടനും തല മുതിർന്ന വക്കീലും മാനേജറുമൊക്കെ വിയർക്കാൻ (അങ്ങനെ സംഭവിക്കുമെങ്കിൽ) സാദ്ധ്യതയുള്ള ഒരു സീൻ ഉണ്ടല്ലോ ഇതിൽ..
അത് ഇതാണ് ..കുറ്റക്രത്യം കഴിഞ്ഞു പൾസർ ചിരിച്ചുകൊണ്ട് പുറത്തിറങ്ങിയ നിമിഷം മുതൽ നടിയുടെ പരാതിയുടെ വിവരം ഫ്ലാഷ്ന്യൂസ് ആകുന്നതുവരെയുള്ള നിമിഷം..
അല്ലാതെ കുറെ കൂട്ടുകാരെ ചോദ്യം ചെയ്യലോ..മുൻഭാര്യയുടെ മൊഴിയോ..തിലകന്റെ വീഡിയോ സംഭാഷണമോ.. നടൻ കാരണം ജീവിതം വഴിമുട്ടിയെന്നുപറയുന്നവരുടെ കള്ളക്കരച്ചിലോ "അമ്മേടെ " നിലപാടോ..ഒന്നുമല്ല..
നേരത്തെ പറഞ്ഞ സമയത്തു എല്ലാം പ്ലാൻ ചെയ്തപോലെ നടന്നു എന്ന് നടനും പള്സറും വിശ്വസിച്ചുപോയ ആ കുറച്ചു  സമയത്തു നടൻ,പൾസർ,മാനേജർ..ഇവർ മൂന്നുപേരുടെയും നിൽപ്പും നീക്കവും..
അതിൽ മാത്രമാണ് ഈ കേസിന്റെ ഭാവിയും...


NB:ഈ മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാര്യം ഞാൻ നേരിട്ട് സാക്ഷിയോ അറിഞ്ഞതോ അല്ല..തികച്ചും എന്റെ മാത്രം ഭാവനാസൃഷ്ടിയാണ്..
എനിക്കെതിരെ കേസ് ഒന്നും ഉണ്ടാവില്ലെന്നും പ്രതീക്ഷിക്കുന്നു..

2017, മാർച്ച് 8, ബുധനാഴ്‌ച

അങ്കമാലി കണ്ടൂട്ടാ  പൊളിച്ചു..
കമ്മട്ടിപ്പാടത്തിലെ അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങളുടെ പൊള്ളുന്ന ജീവിതങ്ങളും യഥാർത്ഥ ദളിത് സ്വത്യരാഷ്ട്രീയവും  ഒന്ന് അരിച്ചുമാറ്റിയാൽ നമ്മുടെ ഡയറി സ്  ആയി..
ഗംഗയുണ്ടോ.. ഇല്ല...അത് അവനേ... അതിലെ പറ്റൂ..
ഒരേ ഒരു ഗംഗ, ഒരേ ഒരു വിനായകൻ..
പക്ഷെ പത്തെൺപതു മണികണ്ഠന്മാരും മൂന്നുനാലു മണികണ്ഠഇകളും  ഉണ്ടല്ലോ ....
പിന്നെ ഒരു മലയുടെ ചെറിയ ഒരു കുന്നിൽ രാജീവ് രവിയെ വെച്ചിരിക്കുവാണെ...
ആ കുന്നിനു താഴെ നിങ്ങള് കുറച്ചുപേരുണ്ടെ..
ലിജോ,അൽഫോൻസ്,മിഥുൻ,സമീർ,പോത്തൻ ...etc ...
മലയുടെ താഴെ കൊക്കയിൽ കിടന്നു കുറെ മഹാരഥന്മാർ ഏതൊക്കെയോ വിളിച്ചു കൂവുന്നുണ്ട്..
ഇപ്പൊ  മൊത്തം കഞ്ചാവാണെന്നോ മറ്റോ....പോവാൻപറ,,,
ഒരിക്കലും കൊക്കയിൽ വീഴില്ലെന്നറിയാം..
എങ്കിലും നമ്മുടെ ആ കുന്നു കയറേണെ ....
                       എന്ന് ഒരു കാലടിക്കാരൻ....



2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

നാലു  കഥകൾ
                                                                   1
                                            തെളിയിച്ചേ തെളിയിച്ചേ 

ആൾകൂട്ടം :  അത് പറ്റത്തില്ലന്ന്... സത്യമായിട്ടും പറ്റത്തില്ല. 41  ദിവസമുണ്ടെന്ന്‌..
സ്ത്രീകൾ   :  സമരം ചെയ്യും സമരം ചെയ്യും കേറും  വരെയും സമരം ചെയ്യും..
ആൾകൂട്ടം :  41 ൽ  ഒരു 28  വരും അതിൽ 6 - 7 ദിവസം... അയ്യേ  അത് ഓർക്കാനും                           കൂടി വയ്യ.. അയ്യേ.. അതോണ്ടല്ലേ ഞങ്ങൾ പറയുന്നേ പറ്റത്തില്ലന്ന്
സ്ത്രീകൾ :   സമരം ചെയ്യും സമരം ചെയ്യും മരണം   വരെയും സമരം ചെയ്യും..
ആൾകൂട്ടം:  എന്നാ  പിന്നെ ആ ശുദ്ധിയില്ലാത്ത ദിവസങ്ങളൊഴിച്ചു ബാക്കി        
                           ദിവസങ്ങളുടെ  ...കാര്യം....
സ്ത്രീകൾ :  (കൂടുതൽ ശക്തിയോടെ)  സമരം ചെയ്യും സമരം ചെയ്യും                                                   കേറും  വരെയും സമരം ചെയ്യും..
ആൾകൂട്ടം: എന്റമ്മോ ആ ബാക്കി ദിവസങ്ങൾ എവിടെവേണേലും കേറിക്കോ സ്ത്രീകൾ :  (അമ്പരപ്പ് + കുശുകുശുപ്പ്)
സ്ത്രീകൾ :  (അത്യാഹ്ലാദം ) വിജയിച്ചേ വിജയിച്ചേ ഞങ്ങടെ സമരം വിജയിച്ചേ
                        വിജയിച്ചേ വിജയിച്ചേ ഞങ്ങടെ സമരം വിജയിച്ചേ...

   (പ്രതിധ്വനി :6 -7  ദിവസം അശുദ്ധിയാണെന്നു തെളിയിച്ചേ തെളിയിച്ചേ )

                                                                 2

                                           ഹായ് ഹായ് ഹായ്

ഓഫീസ്;

  : എന്താ സാറെ രാവിലെ തന്നെ ഒരു ക്ഷീണവും ഉറക്കം തൂങ്ങല്മൊക്കെ..
  : അത് പിന്നെ ഏതു പറയാനാ  വീട്ടിൽ കുറെ  പണിയൊക്കെ ഉണ്ടായിരിന്നു ..
    തുണിയലക്കണം ,വീട് വൃത്തിയാക്കണം ,കുട്ടികളുടെ  നോക്കണം,ഭക്ഷണം           വെക്കണം അങ്ങനെ ഏതൊക്കെ ചെയ്യണം..
  :  അതെന്താ സാറേ മിസിസ്  എവിടെ പോയി , വീട്ടിൽ പോയോ..
  : അവളെങ്ങും പോയില്ല, അവിടെ തന്നെയുണ്ട്..
  : പിന്നെന്തുപറ്റി,,
  : അവൾക്കു മറ്റേതാടോ.. തീണ്ടാരി..
  : അതിനെന്താ  സാറെ..
  : അയ്യേ അശുദ്ധിയല്ലേ അശുദ്ധി..അന്നേരം അവൾ അലക്കുന്ന  ഡ്രസ്സ്                            നമ്മളിടാമോ.. അവളുവെക്കുന്ന  ഭക്ഷണം നമ്മള് കഴിക്കാമോ.. അതൊന്നും           ഓർക്കനുകൂടി    എനിക്ക് വയ്യ..
  ; ആണോ...ഹോ .. എന്നാൽ  പിന്നെ സാറു തന്നെ ചെയ്താൽ മതിയേ  എല്ലാം..
  : അവൾക്കാണെങ്കിൽ വീട്ടിലെ പണിയൊന്നും എടുക്കാൻ                                                 കഴിയാത്തതുകൊണ്ട് നല്ല വിഷമമൊക്കെയുണ്ട്..
  : പിന്നെ സാറെ ഒരു  സംശയം നമ്മളു വെക്കുന്നത് അവർക്കു കഴിക്കാമോ..
  : അതു കുഴപ്പമില്ല..നമുക്ക് .അശുദ്ധിയില്ലല്ലോ.
  :  ഓ നമ്മുടെ ഒരു ഭാഗ്യം..
  : പിന്നെ താൻ ഈ ഫൈലൊക്കെ കൊണ്ട് തങ്കമണീടെ ടേബിൾ കൊണ്ട്                            വെക്കു ഏതെല്ലാം കൂടി നോക്കാൻ  എനിക്ക് വയ്യ..
  : അയ്യോ സാറെ  തങ്കമണിസാറു അഞ്ചാറുദിവസതേക്ക് ലീവാ..അതും ലീവ്             വിത്ത് പേ ...
  : അതെന്താടോ ..
 :  സാറു ഇപ്പോപറഞ്ഞില്ലേ അതുപോലെ തന്നെയാണ് മുകളിലത്തെ സാറും               പറഞ്ഞത്..അശുദ്ധിയെന്നോ മറ്റോ..തങ്കമണി സാറു  നോക്കുന്ന                                     ഫൈലൊന്നും സാറിന് ഒന്ന് തൊടാൻ പോലും പറ്റില്ലത്ര.. അപ്പൊ തന്നെ                   കൊടുത്തു ലീവ്..പാവം മാഡം സങ്കടപെട്ടാപോയതു...
  :  നന്നായി.. ശെരിയാ ഈ അശുദ്ധിയുള്ളവരുടെ കൂടെയിരുന്ന്  എങ്ങനെ                     ജോലി     ചെയ്യുമല്ലേ....എന്നാൽ പിന്നെ ഇതും  ഞാൻ തന്നെയങ്ങോട്ടു...

ഫോൺ;

   : ഡി .. നീ ഇന്നാള് പറഞ്ഞ സിനിമ  ഇന്നല്ലേ .. അത് എപ്പൊഴാണെന്നാ                           പറഞ്ഞെത്.
  : അത് രാവിലെ പത്തരക്കാണ്..അതിനു നീ ഇന്നു  ക്ലാസ്സിൽ വരുന്നില്ലേ..
  : ഇല്ലെടി ..അഞ്ചാറുദിവസം ലീവല്ലെ.. അശുദ്ധി...അശുദ്ധി..
  : ഓ ,, ഫുൾ അറ്റന്റൻഡ്‌സും പിന്നെ ലീവും .അല്ലെ...ദൈവമേ നമുക്ക്                         ഇതൊന്നും ഇല്ലല്ലോ..
  : എടി നീ സമയം കിട്ടുമ്പോൾ  ആ വേദപുസ്തകമൊന്നു മറിച്ചു  നോക്കു                  ചിലപ്പോ അതിലുമുണ്ടാകും..
  : നോക്കാം നോക്കാം..എന്നാലും ആ സുധാകരൻ സാറ്                                                        അശുദ്ധിയുള്ളവരൊന്നും എന്റെ ക്ലാസ്സിൽ ഇരിക്കേണ്ട എന്നുപറഞ്ഞപ്പോ..
 :  ശെരിയാ അപ്പൊ എന്റെ കണ്ണ് നിറഞ്ഞുപോയി..
 :  എടി കള്ളി അത് സന്തോഷംകൊണ്ടല്ലേ..എന്തൊരു ബൊറാടി...
     അങ്ങേരുടെ ഒരു   ക്ലാസ്..

    (തീണ്ടാരി; 6-7  ദിവസം.....പെണ്ണുങ്ങൾ :ഹായ് ഹായ് ഹായ്....)

                                                       
                                                    മൗനം 

സ്ത്രീകൾ : ഗുരോ ഞങ്ങൾ ഭയങ്കര ഒരു സമരത്തിലാ...ഞങ്ങൾക്ക് വേണ്ട                                      ഉപദേശങ്ങൾ അങ്ങ് തരണം..
ഗുരു          : (ശ്രദ്ധിച്ചു  കേൾക്കുന്നു )
സ്ത്രീകൾ : ഗുരോ ഞങ്ങൾക്ക് അവിടെ എത്രയും പെട്ടെന്ന് കേറിയേപറ്റൂ..
                       അങ്ങയുടെ എല്ലാവിധ പിന്തുണയും വേണം..
ഗുരു           :(വീണ്ടും ശ്രദ്ധ)
സ്ത്രീകൾ : അങ്ങ് ഞങ്ങളെ പിന്തുണക്കില്ലേ ഗുരോ....
ഗുരു           :(ധ്യാനം )
സ്ത്രീകൾ : (വളരെ പ്രേതിക്ഷയോടുകൂടി ഗുരുവിനെ നോക്കിയിരിക്കുന്നു )
ഗുരു           :ഭക്തസോദരിമാരെ നിങ്ങൾ  നിങ്ങളുടെഅടുത്തുള്ള                                                          ആരാധനാലയങ്ങളിൽ എല്ലാദിവസവുംപോയി പ്രാർഥിക്കാറുണ്ടോ
സ്ത്രീകൾ : ഉണ്ട് ഗുരോ (എല്ലാവരും ഒരേ താളത്തിൽ )
ഗുരു           :നിങ്ങൾ കുറച്ചു ദൂരത്തൊക്കെ ആണെങ്കിലും എല്ലാ പ്രധാനപ്പെട്ട                                ആരാധനാലയങ്ങളിലും നിങ്ങള്ക്ക് കഴിയും വിധം പോയി                                          പ്രാർഥിക്കാറുണ്ടോ..
സ്ത്രീകൾ : ഉണ്ട് ഗുരോ (എല്ലാവരും ഒരേ ശബ്ദത്തിൽ  )
ഗുരു           :നമ്മുടെ ദൈവങ്ങളുടേതായി വരുന്ന എല്ലാ സീരിയലുകളും ഒരു                                മുടക്കവും കൂടാതെ വളരെ ഭക്തിയോടു കൂടെ കാണാറുണ്ടോ..
സ്ത്രീകൾ : ഉണ്ട് ഗുരോ (വീണ്ടും അതേ താളവും ഈണവും )
ഗുരു           :(വീണ്ടും ധ്യാനം )
സ്ത്രീകൾ : (വീണ്ടും പ്രേതിക്ഷ)

ഗുരു          : ഇതെല്ലാം  ചെയ്തിട്ടും നിങ്ങളുടെ ജീവിതദുരിതത്തിനു ഏതെങ്കിലും                       കുറവുണ്ടായോ..
സ്ത്രീകൾ: (ഭയങ്കരമായ ആലോചനയിൽ )
ഗുരു          :ഇന്നു  ഈ നിമിഷം വരെ ഏതെങ്കിലും കുറവുണ്ടായോ...
സ്ത്രീകൾ: ഇല്ല ഗുരോ...(ഒരുമിച്  എങ്കിലും പതിഞ്ഞ താളത്തിൽ )
ഗുരു          : ഇനി അവിടെ കൂടി പോയിട്ട് അതിനു ഏതെന്കിലും                                                       മാറ്റമുണ്ടാവുമെന്നു തോന്നുന്നുണ്ടോ
സ്ത്രീകൾ: (പരസ്പരം നോക്കുന്നു..കുശുകുശുക്കുന്നു)
ഗുരു          : ഭക്തസോദരിമാരെ പറയൂ...
സ്ത്രീകൾ: എങ്കിലും ഗുരോ.. അവിടെകൂടിയൊന്നു..
ഗുരു          :(കണ്ണുകളടക്കുന്നു...മൗനം)

                                                                     4

                                                                 ജനനം

                      ആ വേദിയിലപ്പോൾ വാക്കുകൾ തീതുപ്പുകയായിരിന്നു ആശയസംഘട്ടനങ്ങൾ,  നെടുനീളൻ ഉന്ദരണികൾ , കീഴ്വഴക്കങ്ങൾ , ആര്ഷഭാരതസംസ്കാരം  അങ്ങനെ അങ്ങനെ..
രണ്ടുഭാഗത്തുനിന്നും കയ്യടികളും ആർപ്പുവിളികളായും പ്രതിഷേധങ്ങളും പ്രോത്സാഹനങ്ങളും ആ ചർച്ചക്കു കൊഴുപ്പുകൂട്ടികൊണ്ടിരിന്നു..
കണികളെല്ലാം ആവേശഭരിതയിരിന്നു..
ഇന്നിവിടെ ഒരു തീരുമാനമുണ്ടാകും...തീർച്ച..

അതാ അവിടേക്കു ആ കാണികളുടെ ഇടയിൽ നിന്നും ഒരു സാധാരണക്കാരൻ  കേറിവരുന്നു.ക്ഷീണിച്ച മുഖവുമായി അത്ര തിളക്കമില്ലാത്ത ഉടുപ്പിട്ട ഒരു മധ്യ വയസ്കൻ ..ഒരു നാല്പതുനാല്പത്തഞ്ചു വയസ്സുപ്രായം...
"എനിക്കും ഒരു കാര്യം പറയാനുണ്ട്..."
ശ്ശെടാ ഇയാളിപ്പോ എവിടുന്ന് വന്നു.. രണ്ടുകൂട്ടരും പരസ്പരം നോക്കി
പിന്നെ കാണികളെ നോക്കി.. അവരെപ്പോഴും ആവേശഭരിതർ തന്നെ..
കയ്യിൽ ചരടില്ല  കാവിമുണ്ടുമല്ല അപ്പൊ പിന്നെ.. ചിലപ്പോ..
ഇടതുഭാഗം നേതാവ് പറഞ്ഞു.. "പേടിക്കേണ്ട നിങ്ങൾ ധൈര്യമായി പറഞ്ഞോളൂ..
മറുഭാഗം നേതാവിന്റ കണ്ണിൽ അഗ്നിസ്പുലിംഗം ..
"താൻ  മാത്രം തീരുമാനിച്ചാൽ മതിയോ...എന്നാലിതാ  ഞാനും അനുവാദം കൊടുത്തിരിക്കുന്നു , പേടിക്കേണ്ട നിങ്ങൾ ധൈര്യമായി പറഞ്ഞോളൂ "
കണ്ണിലെ അഗ്നി കെടുത്തിയിട്ടു അണികളിലേക്കു ഒരു ഗംഭീരനോട്ടമെറിഞ്ഞു
നേതാവിന്റെ കഴിവിനെയോർത്തു രോമാഞ്ചപുളകിരാതായി അണികൾ..

അയാൾ മെല്ലെ മൈക്ക് കയ്യിലെടുത്തു..
രണ്ടുപക്ഷവും  കാണികളും നിശബ്ദമായി കാതോർത്തു..
 "അവിടേ സ്ത്രീകളെ കേറ്റരുത്  എന്ന് മാത്രമല്ല, അവിടേക്കു അടുപ്പിക്കുക പോലും ചെയ്യരുത്..."

ഹേയ് ഹേയ് ... ഒരു വശത്തു..ആർപ്പുമേളം...കയ്യടികൾ...ചെണ്ടവാദ്യങ്ങളുടെ നിലക്കാത്ത ശബ്‌ദകോലാഹലങ്ങൾ..

അയാൾ തുടർന്നു  "മൂന്നുവശവും കെട്ടിയടച്ച ഇരുട്ടുമുറിയിൽ എല്ലാം അറിയുന്ന ദൈവം ഇരിക്കുന്നുണ്ടെന്നു കരുതിയിട്ടോ അവിടെ ചെന്നാൽ മോക്ഷം കിട്ടുമെന്നോ കരുതിയിട്ടല്ല ഞാൻ അങ്ങനെ പറഞ്ഞത് ."

മറുഭാഗത്തുനിന്നു അതെ കയ്യടി അതെ ആർപ്പുവിളികളും..

വീണ്ടും അയാൾ " ഒരു യാത്രക്ക് ഒരുങ്ങുമ്പോൾ ഞാനും വന്നോട്ടെയെന്നു ഭാര്യ ചോദിക്കാത്ത ഒരേ ഒരു ലക്‌ഷ്യം ആയിരിന്നു അത് ഇനിയിപ്പോ അതുകൂടി ഇല്ലാത്തവരുതെന്ന് കരുതിയാണ് "
'നന്ദി'
എത്രയും പറഞ്ഞിട്ട് അയാൾ ആ ജനക്കൂട്ടത്തിലേക്കിറങ്ങി മെല്ലെ നടന്നു,,
അയാളുടെ കൂടി കാണികൾ കുറച്ചുപേർ മെല്ലെ ഒരു ജാഥയായി നീങ്ങി..
ഇതാ  ഇവിടെയൊരു നേതാവ് ജനിച്ചിരിക്കുന്നു ...









2015, നവംബർ 18, ബുധനാഴ്‌ച

പ്രണയം 

പ്രണയിക്കപെടുക എന്നത് എന്നും 

എന്‍റെ അവിശ്യമായിരിന്നു....

പരാതിപെടുക  എന്നത് അവളുടേയും


ഇവിടെ ചര്‍ച്ചകള്‍ വഴിമാറിപോകുന്നു .
Who rules…  എന്നതാണ് ഇവിടെത്തെ പ്രശ്നം
അല്ലാതെ നാളെ കേരളത്തിലെ ക്യാമ്പസ്‌ മുഴുവനും നമുക്ക് ഒരുമിച്ചിരിന്ന് പടിക്കണേ എന്ന് അലരിവിളിക്കനോന്നും പോകുന്നില്ല..
ചിലപ്പോ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചിരിക്കുന്നത് കണ്ടാല്‍ ആ ക്ലാസ്സില്‍ വരുന്ന അധ്യാപകന്‍ അവരെ കാണുമ്പോള്‍ രാത്രി കട്ടിലില്‍ കിടാന്നുറങ്ങുന്ന സ്വന്തം ഭാര്യയെയോ അല്ലെങ്കില്‍ അവരുടെ സ്വാകാര്യ നിമിഷങ്ങളൊ ഓര്‍മ്മ വന്നെന്നിരിക്കാം
അത് അവരുടെ പരിമിതിയാണ് അതു അംഗികരിക്കുന്നു.അത് അപ്പൊ തന്നെ അവിടെ തുറന്നു പറയുകയും ദയവു ചെയ്തു നിങ്ങള്‍ മാറിയിരുന്നാല്‍ മാത്രമേ എനിക്ക് പഠിപ്പിക്കുവാന്‍ കഴിയു എന്ന് അവരോടു തുറന്നു പറയഞ്ഞാല്‍ മതി അവിടെ പ്രശ്നം തീര്‍ന്നു.ഇനി അവര്‍  മാറിയിരുന്നില്ലെങ്കില്‍ ആ അധ്യാപകന്‍ ആ ക്ലാസ്സില്‍ നിന്നും ഇറങ്ങിപോക്കാം.അല്ലാതെ ആ വിദ്യര്‍ത്ഥികളെ ആ ക്ലാസ്സില്‍ നിന്നും ഇറക്കിവിടുമ്പോഴും  അവരെ കോളേജില്‍ നിന്ന പുറത്താക്കുമ്പോഴും ആണ് എവിടെ പ്രശ്നം.
അവിടെയാണ് എവിടെ ഒരു ഭരണഘടന ഉണ്ടെന്നും അതനുസരിച്ചാണ് ഇവിടെ റൂളിംഗ് നടക്കേണ്ടതെന്നും കോടതിക്ക് വീണ്ടും വീണ്ടും ഈ യഥാസ്ഥികരെ ഓര്‍മ്മപെടുതെണ്ടിവരുന്നത്‌.
അവസാനമായി ഒന്നുകൂടി പറയട്ടെ
Who rules -- Indian Constitution rules
അല്ലാതെ ഒരു മോല്ലക്കയോ പള്ളിവികാരിയോ സന്യാസിയോ അല്ല എവിടെ കല്പനകള്‍ പുറപ്പെടുപിക്കേണ്ടത്